SignIn
Kerala Kaumudi Online
Saturday, 20 April 2024 1.15 AM IST

പ്രകൃതിദുരന്തം ആവർത്തിക്കാതിരിക്കണം

kcbc

കൊച്ചി: കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നയങ്ങളും പ്രവർത്തനപദ്ധതിയും തയ്യാറാക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു. ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.പ്രകൃതിദുരന്തങ്ങളിൽ തളരാതെ ശാസ്ത്രീയമാർഗങ്ങളിൽ തടയാൻ നടപടികളാണ് ആവശ്യം. അതിനായി അതീവജാഗ്രതയോടെ സർക്കാർ പ്രവർത്തിക്കണം. പ്രളയക്കെടുതിയിൽ ജീവഹാനി സംഭവിച്ചത് വേദനാജനകമാണ്. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണം. ദുരന്തമുഖങ്ങളിൽ ഓടിയെത്തി സഹായിച്ചവരെ അഭിനന്ദിക്കുന്നതായി സമിതി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KCBC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.