SignIn
Kerala Kaumudi Online
Thursday, 28 March 2024 6.29 PM IST

ഡാമുകൾ തുറക്കുന്നു ആശങ്കയോടെ ജില്ല

aluvas

കൊച്ചി: പെരിയാർ, ചാലക്കുടി പുഴകളിൽ ജലനിരപ്പുയരുന്നതിനിടെ ഇടുക്കി, ഇടമലയാർ തുറക്കുന്നത് ജില്ലയിൽ ആശങ്കയുണർത്തുന്നു.

ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ ആറിന് തുറക്കും. 80 സെ.മീ വീതമാണ് ഷട്ടറുകൾ ഉയർത്തുക. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ അളവിൽ ജലം പെരിയാറിലേക്ക് ഒഴുക്കും. ഭൂതത്താൻകെട്ട് ബാരേജിന്റെ 12 ഷട്ടറുകളും തുറന്നുകിടക്കുകയാണ്. ഇടമലയാറിലെ ഷട്ടറുകൾ തുറന്നാൽ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.
ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിലാകുന്ന ഘട്ടത്തിൽ മാത്രമാണ് പുറത്തേക്ക് ഒഴുക്കുക. ഇടുക്കി ഡാമിന്റെ ഷട്ടർ കൂടി തുറക്കുന്നത് കണക്കിലെടുത്ത് ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ത്തി നിറുത്തന്നതിനാണ് ഈ നീക്കം. ഇടുക്കിയിൽ നിന്നുള്ള വെള്ളം ഇടമലയാറിലെത്തില്ല. അത് ലോവർ പെരിയാർ ഡാം വഴി ഭൂതത്താൻ കെട്ടിലൂടെയാണ് പെരിയാറിൽ ചേരുക.

 പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം

പെരിയാറിൽ ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അഭ്യർത്ഥിച്ചു. അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കുന്നതിന് മുന്നോടിയായി വെള്ളം ഉയരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടവർക്കായി ക്യാമ്പുകൾ സജ്ജമാണ്. ജില്ല, താലൂക്ക് കൺട്രോൾ റൂമുകളും തുറന്നു.

 യോഗം ചേർന്നു

ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു.

 ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ
എമർജൻസി ഓപ്പറേഷൻസ് സെൻറർ 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ 0484 2423513
മൊബൈൽ 9400021077

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ
ആലുവ 0484 2624052
കണയന്നൂർ 0484 2360704
കൊച്ചി 0484 2215559
കോതമംഗലം 0485 2860468
കുന്നത്തുനാട് 0484 2522224
മുവാറ്റുപുഴ 0485 2813773
പറവൂർ 0484 2972817

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.