കൊച്ചി: കൊവിഡ് മരണ നിർണയത്തിന് കോർപ്പറേഷന് വേണ്ടി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. നിലവിലെ പോർട്ടലുകൾ വഴി കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കോർപ്പറേഷനിലെ മരണ രജിസ്ട്രേഷൻ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവനത്തിൽ ഉൾപ്പെടുത്താതിരുന്നതാണ് കാരണം. കൊവിഡ് മരണ നിർണയത്തിന് അപേക്ഷ നൽകുമ്പോൾ തദ്ദേശസ്ഥാപനത്തിന്റെ മരണ രജിസ്ട്രഷൻ കീ നമ്പർ നൽകുകയും മരണ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. എന്നാൽ കോർപ്പറേഷന്റെ മരണ രജിസ്ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ പോർട്ടൽ സ്വീകരിക്കാത്തതായിരുന്നു പ്രശ്നം. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് മേയർ എം.അനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |