കൊച്ചി: സംരംഭകരെയും ബിസിനസ് രംഗത്തെ പ്രമുഖരെയും ആദരിക്കാൻ ടൈ കേരള ഏർപ്പെടുത്തിയ അവാർഡുകൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു. സംരംഭകത്വവും സാഹചര്യവും സൃഷ്ടിക്കുന്നവർക്ക് ശക്തി പകരാനും പ്രോത്സാഹിപ്പിക്കാനുമാണ് അവാർഡെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു. പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ, കർമ്മധീരത, നേതൃപാടവം എന്നിവ തെളിയിക്കുന്നവരെയാണ് അംഗീകരിക്കുന്നത്.
സ്റ്റാർട്ട് അപ്, സ്കെയിൽ അപ്, എക്സിറ്റ്, എന്റർപ്രണർ, സ്റ്റാർട്ടപ്പ് എന്റർപ്രണർ, നെക്സ്റ്റ് ജനറേഷൻ എന്റപ്രണർ, ഇന്നൊവേറ്റർ, സോഷ്യൽ ഇംപാക്ടർ, എക്കോ സിസ്റ്റം ഇനേബ്ളർ എന്നീ വിഭാഗങ്ങളിലായാണ് 2021 ലെ അവാർഡുകൾ വിതരണം ചെയ്യുക. വിശദവിവരങ്ങൾക്ക്: 9645522105, https://kerlala.tie.org/tiekerala-awards
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |