കൊച്ചി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വൈറ്റില യൂണിറ്റ് സമ്മേളനം നടത്തി. 70 വയസ് തികഞ്ഞ ഫോട്ടോഗ്രഫർമാരായ ജോസ് ആന്റണി, എം.ജി.ശശി എന്നിവരെ ആദരിച്ചു. മേഖല പ്രസിഡന്റ് കെ.വി.ബിജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ജി.ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എൻ.കെ.ജോഷി, മേഖല സെക്രട്ടറി ലൈജു ബാഹുലേയൻ, ജോസ് ആന്റണി, അനിൽ നാദം, എം.കെ.രാജീവ് എന്നിവർ സംസാരിച്ചു. ഡേവിഡ് ജോസഫ് റിപ്പോർട്ടും ശിവപ്രസാദ് കണക്കും അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സിജി മുറിഞ്ഞപുഴ, തരുൺ നിള, സയന അനിൽ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
പുതിയ ഭാരവാഹികളായി എം.ജി.ശശി (പ്രസിഡന്റ് ), ഡേവിഡ് ജോസഫ് (സെക്രട്ടറി) ശിവപ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |