കൊച്ചി: കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ സ്ത്രിവിരുദ്ധ പരാമർശം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ബി.ജെ.പി മഹിളാമോർച്ച ദേശിയ സെക്രട്ടറി പത്മജ എസ്. മേനോൻ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ എസ്.എഫ്. ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും ക്ലാസുകളിലാണ് നടത്തേണ്ടത്. കേരളത്തെ അധപതിപ്പിക്കുന്ന തരത്തിൽ ഈ രണ്ട് സംഘടനകളിലും പെട്ടവർ നടത്തുന്ന അരാജകത്വം മറ്റൊരുസംഘടനയും നടത്തുന്നില്ല. ഒരു ഇടതുപക്ഷ വനിതാസംഘടനയും ഒരു ബുദ്ധിജീവിയും ഇതിനെതിരെ ഇതുവരെ ശബ്ദിക്കാൻ തയാറാകാത്തതും കേരളത്തിന് നാണക്കേടാണ്. മന്ത്രിയുടെ തുറന്നു പറച്ചിലിൽ എസ്.എഫ്.ഐയ്ക്കും ഡി.വൈ.എഫ്.ഐയ്ക്കും എന്താണ് പറയുനുള്ളതെന്ന് കേൾക്കാൻ കേരളത്തിന് താൽപര്യമുണ്ടെന്നും പത്മജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |