SignIn
Kerala Kaumudi Online
Friday, 19 April 2024 5.29 PM IST

കൊവിഡ്: ജില്ലയിൽ തെല്ല് ആശ്വാസം

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 11 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 862 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 835 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. ചിറ്റാറ്റുകരയിലാണ് (48) പ്രാദേശികാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഇടപ്പള്ളി, കരുവേലിപ്പടി, പാലാരിവട്ടം, പോത്താനിക്കാട്, മഞ്ഞള്ളൂർ, മുണ്ടംവേലി, വാരപ്പെട്ടി, എറണാകുളം നോർത്ത്, ഏഴിക്കര, കരുമാലൂർ, കൂവപ്പടി, തേവര, തോപ്പുംപടി, പെരുമ്പടപ്പ്, പോണേക്കര, വെണ്ണല, ഇലഞ്ഞി, എടക്കാട്ടുവയൽ, എളംകുളം, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കീരംപാറ, കുഴിപ്പള്ളി, കോട്ടപ്പടി, ചളിക്കവട്ടം, തിരുവാണിയൂർ, പച്ചാളം, പനമ്പള്ളി നഗർ, പിണ്ടിമന, പൈങ്ങോട്ടൂർ, മണീട്, വടവുകോട്, ശ്രീമൂലനഗരം, ആയവന, ഇടക്കൊച്ചി, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടമക്കുടി, കീഴ്മാട്, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, ചെല്ലാനം, ഞാറക്കൽ, പൂതൃക്ക, വാളകം എന്നിവിടങ്ങളിൽ പ്രതിദിന രോഗവ്യാപന നിരക്ക് അഞ്ചിൽ താഴെയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നർ 10667.

ഇന്നലെ രോഗമുക്തി നേടിയവർ 1323

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 45667

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.05%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.