കൊച്ചി: തൃപ്പൂണിത്തുറ തെക്കുംഭാഗം എസ്.വി.എൽ.പി സ്കൂളിന് ലയൺസ് ക്ലബ് സാനിറ്റൈസർ, ഓട്ടോസാനിറ്റൈസർ മെഷീൻ, തെർമൽ സ്കാനർ എന്നിവ സംഭാവനചെയ്തു. ക്ലബ് അംഗങ്ങളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സനിൽ പൈങ്ങാടൻ പ്രതിരോധസാമഗ്രികൾ സ്കൂൾ അധികൃതർക്ക് കൈമാറി. ലയൺസ് ക്ലബ് റീജിയണൽ സെക്രട്ടറി കല്ലാത്ത് സുകുമാരൻ മേനോൻ, ധർമപോഷിണിസഭ ഉപാദ്ധ്യക്ഷൻ ഉമാശങ്കർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശാലിനി തങ്കപ്പൻ, പി.ടി.എ പ്രസിഡന്റ് നിഷാദ്, ലയൻസ് സെക്രട്ടറി വിമൽവിജയൻ, സ്കൂൾ കോഓർഡിനേറ്റർ ബിനോജ്, കെ.ജി. പ്രകാശൻ, രഘുനന്ദനൻ, സന്തോഷ് അഞ്ചുതൈക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |