കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ നടപ്പാക്കിയ കേക്ക്, ബേക്കറി ഉത്പന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിതരണംചെയ്തു. പരിശീലനത്തോടനുബന്ധിച്ചു നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം നബാർഡ് ജില്ലാ വികസനമാനേജർ അജീഷ് ബാലു ഉദ്ഘാടനം ചെയ്തു. സംരംഭക പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നവർക്കുള്ള വായ്പാപദ്ധതിയും ഉദ്ഘാടനം ചെയ്തു. സഹൃദയ അസി. ഡയറക്ടർ ഫാ.ആൻസിൽ മൈപ്പാൻ അദ്ധ്യക്ഷനായിരുന്നു. നൈപുണ്യകോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |