കൊച്ചി: ദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് തേവര സേക്രഡ് ഹാർട്ട് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും പെൺകുട്ടികളുടെ സംഘടനയായ സ്വസ്തിയും ചേർന്ന് കേശദാന ചടങ്ങ് സംഘടിപ്പിച്ചു. 'ലോക്സ് ഒഫ് ലവ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 33 വിദ്യാർത്ഥിനികൾ കേശം ദാനം ചെയ്തു. 'മുടി കൊടുക്കൂ, ഒപ്പം ആത്മവിശ്വാസവും' എന്ന സന്ദേശത്തോടെ നടത്തിയ പരിപാടി സിറിയക് എലിയാസ് വോളന്ററി അസോസിയേഷൻ പ്രസിഡന്റ് ഡോ. ആന്റണി ഗ്രിഗറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ഡോ. ജോസ് ജോൺ, ഫാദർ മാത്യു കിരിയന്താൻ, എൽദോസ് ജോർജ് എന്നിവർ സംസാരിച്ചു. ഡോ. ജിസ് ജോയ് കാൻസർ ബോധവത്കരണ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |