കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെ കുത്തനെ കുറഞ്ഞു. 577 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 562പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 9.18 ആണ്. പുത്തൻവേലിക്കര - 44, ചെങ്ങമനാട് - 26, തൃപ്പൂണിത്തുറ -24, തൃക്കാക്കര- 20 എന്നിവിടങ്ങളിലാണ് കൂടുതൽ. ആമ്പല്ലൂർ, ആവോലി, എളംകുളം, ഏലൂർ, കരുമാലൂർ തുടങ്ങി തുടങ്ങി 59 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ. രോഗമുക്തി 971.
വാക്സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |