കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്നാരോപിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റി ഈ മാസം 16ന് ജില്ലയിലെ 14 മണ്ഡലങ്ങളിലും ധർണ്ണ നടത്തും. ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ. രജികുമാർ, ജെ. കൃഷ്ണകുമാർ, വി.ബി. മോഹൻ, പി.ടി. സുരേഷ് ബാബു, എ.എസ്. ദേവപ്രസാദ്, ശ്രീകാന്ത് എസ്. നായർ, ബേബി ജോൺ, ബേബി പറക്കറ്റിൽ, അഷ്റഫ് പാളി, സി.എ. നാരായൺ കുട്ടി, വി.ജെ. വർഗീസ്, സുനിത ഡിക്സൺ, സിറിയക് റാഫേൽ, ഇ.പി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |