പള്ളുരുത്തി: ചെല്ലാനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘത്തിൽ നിർമ്മിച്ച ഫിഷർമെൻ റിലീഫ് സെന്റർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കടൽകയറ്റം, പ്രളയം എന്നിവയിൽ നിന്ന് മത്സ്യമേഖലയിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ് കെട്ടിടം. കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച തുകയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ഹൈബി ഈഡൻ എം.പിയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. സംഘം പ്രസിഡന്റ് രാജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് എ.ജി.എം പി.എൻ.സമ്പത്ത് കുമാർ, ഫിഷറീസ് ജോയിന്റ് രജിസ്ട്രാർ എം.എസ് സാജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |