കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (നുവാൽസ്) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും സംയുക്തമായി 'വിദ്യാഭ്യാസ അവകാശ നിയമം 2009: കേരളത്തിലെ നിലവിലെ അവസ്ഥ' എന്ന വിഷയത്തിൽ സർക്കാരിന് ഗവേഷണ പഠന റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി.സണ്ണിയും മലയാളം പതിപ്പ് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദും മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ, കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ. ലാൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |