SignIn
Kerala Kaumudi Online
Saturday, 20 April 2024 8.26 PM IST

സ്ത്രീകളേ ഇതിലേ...

df

കൊച്ചി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓക്‌സിലറി ഗ്രൂപ്പുകൾക്ക് മികച്ച സ്വീകാര്യത. ഇതുവരെ 2,88,038 ലക്ഷം യുവതികളാണ് പദ്ധതിയിൽ അംഗങ്ങളായത്. 20,000 ഓക്‌സിലറി അയൽക്കൂട്ടമെന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 18,451 എണ്ണം ആരംഭിച്ചുകഴിഞ്ഞു. ഒരു മാസത്തിനിടെയാണ് ഇത്രയധികം സംഘങ്ങൾ രൂപീകരിച്ചത്. 18 മുതൽ 40 വയസ്സു വരെയുള്ളവർക്കാണ് അംഗത്വം നൽകുക. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഒരുവീട്ടിൽനിന്ന് ഒരാൾക്ക് മാത്രമാണ് അംഗത്വമെടുക്കാൻ കഴിയുന്നത്. എന്നാൽ, ഓക്സിലറി ഗ്രൂപ്പുകളിൽ ഒരുവീട്ടിൽ നിന്ന് ഒന്നിലേറെപ്പേർക്ക് അംഗത്വമെടുക്കാം.

നിലവിൽ 45 ലക്ഷത്തോളം വനിതകൾ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാണ്. ഇതിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർ പത്തു ശതമാനം മാത്രമാണുള്ളത്. പല പദ്ധതികളുടെയും ഗുണം അംഗമല്ലാത്ത വനിതകൾക്ക് കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇതിനു പരിഹാരമായാണ് ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്.


ഓരോ വാർഡിലും ഒരു ഓക്‌സിലറി അയൽക്കൂട്ടങ്ങളെങ്കിലും ഉണ്ടാവണം. ഏഴു ജില്ലകളിലെ എല്ലാ വാർഡുകളിലും അയൽക്കൂട്ടങ്ങൾ ആരംഭിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂ‌ർ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇതിനോടകം നൂറു ശതമാനം പൂർത്തിയാക്കിയത്. മറ്റുജില്ലകളിലും യുവതികൾ കൂടുതലായും എത്തുന്നുണ്ട്. കൂടുതൽ പേർ മുന്നോട്ടുവരുന്ന സാഹചര്യത്തിൽ പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും.

 പരമാവധി 50 പേർ
ഒരു സംഘത്തിൽ പരമാവധി 50 അംഗങ്ങൾ വരെയാകാം. അതത് വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് രൂപീകരണം. അംഗമാകുന്നവർ മാസംതോറും നിശ്ചിത തുക (കുറഞ്ഞത് 10 രൂപ) പ്രവർത്തന ഫണ്ടായി നൽകണം. ഓരോ സംഘത്തിലും ഒരു ലീഡറുണ്ടാകും. സാമ്പത്തികം, കൂട്ടായ്മ, സാമൂഹിക വികസനം, ഉപജീവനം എന്നിവയുടെ മേൽനോട്ടത്തിന് വിദ്യാഭ്യാസ യോഗ്യത, അഭിരുചി, പരിചയം എന്നിവ കണക്കിലെടുത്ത് നാലംഗസമിതിയുമുണ്ടാകും. ജില്ലാ മിഷനിൽ രജിസ്റ്റർചെയ്യുന്ന ഭരണസമിതിക്ക് ഒരുവർഷമാണ് കാലാവധി.


 ലക്ഷ്യങ്ങൾ
സ്ത്രീ ശാക്തീകരണം, സാമ്പത്തിക വികസനം, സാമൂഹിക ഉന്നമനം. സ്ത്രീധനപീഡനം, ഗാർഹിക പീഡനം തുടങ്ങിയവയിൽ ചർച്ചയ്ക്കും പരിഹാരത്തിനുമുള്ള വേദിയൊരുക്കൽ, നാടിന്റെ വികസനത്തിനും സ്ത്രീകളുടെ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെടാൻ ജാഗ്രതാ സമിതികളാവുക, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, സഹകരണവകുപ്പ് തുടങ്ങിയവ നടപ്പാക്കുന്ന ഉപജീവന പദ്ധതികളിൽ യുവതികളുടെ സുസ്ഥിര ഉപജീവനം ഉറപ്പാക്കൽ, അഭ്യസ്തവിദ്യരായ യുവതികളുടെ മാനവശേഷി ഉപയോഗിച്ച് സ്തീകളുടെ പദവി ഉയർത്തൽ തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
ജി. ചൈതന്യ

കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്ര്

കുടുംബശ്രീ

 ലക്ഷ്യം : 20,000 ഓക്‌സിലറി ഗ്രൂപ്പുകൾ

 ഇതുവരെ ആരംഭിച്ചത്: 18,451

 പ്രായപരിധി: 18-40

 അംഗങ്ങൾ: 2,88,038 ലക്ഷം യുവതികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KUDUMBASRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.