കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ സഹൃദയയും സെക്കന്തരാബാദ് ആസ്ഥാനമായ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽമേളയായ സാഫല്യം നവംബർ 23ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ നടക്കും. കൊച്ചി നഗരസഭയുടെയും എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും എറണാകുളം പ്രസ്ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തുന്ന മേളയിൽ പ്ലസ് ടു യോഗ്യതയുള്ള 18നും 35നുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് പങ്കെടുക്കാം. ഐ.ടി, ഇൻഷ്വറൻസ് ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ തൊഴിൽമേളയിൽ അഭിമുഖം നടത്തി നിയമനം നടത്തും. വിവരങ്ങൾക്ക്: 8330886192
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |