SignIn
Kerala Kaumudi Online
Saturday, 20 April 2024 3.54 AM IST

കൊതുകിനെ മലർത്തിയടിച്ച് പ്രതിരോധം

mosquito

കൊച്ചി: കൊതുക് കൊണ്ടു പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വസിക്കാം. ജില്ലയിൽ കൊതുകിന്റെ ശല്യം കുറഞ്ഞു വരുകയാണെന്ന് വെക്ടർ കൺട്രോൾ യൂണിറ്റ്. വിവിധ നഗരസഭാ, മുൻസിപ്പൽ പരിധികളിൽ കൊതുകിന്റെ സാന്ദ്രത കുറഞ്ഞതിനോടൊപ്പം ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കുറഞ്ഞു.
മഴക്കാല പൂർവ ശുചീകരണത്തിലെ കുറവ് ആദ്യഘട്ടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും കൊച്ചി നഗരസഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിലവിൽ കൊതുക് നശീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മന്തുരോഗം പരത്തുന്ന ക്യൂലക്ക്‌സ് ഇനത്തിൽപ്പെട്ട കൊതുകുകളുടെ സാന്ദ്രതയും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം നഗരസഭയിൽ 29 ഡിവിഷനുകളിൽ പരിശോധന നടത്തിയതിൽ 17 ഡിവിഷനുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലും കൊതുകിന്റെ സാന്ദ്രത കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന നടത്തിയ കോർപ്പറേഷനിലെ 39 ഡിവിഷനുകളിൽ 12 എണ്ണത്തിലും മുനിസിപ്പൽ കോർപ്പറേഷനുകളിലെ നാല് ഡിവിഷനുകളിലും മാത്രമാണ് കൊതുകിന്റെ സാന്ദ്രത കൂടുതലുള്ളത്.

കൊതുക് നശീകരണം ഊർജ്ജിതം

കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ പടർന്നു പിടിച്ച പകർച്ച വ്യാധികളെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നഗരസഭാ ആധികൃതരുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരു പരിധി വരെ കൊതുക് ശല്യം കുറയാൻ കാരണമായത്. പ്രതിദിന ഫോഗിംഗിന് പുറമേ വീടുകളിലും പരിസരങ്ങളിലും മരുന്ന് തളിക്കലും ജലാശലയങ്ങളിലെ കൊതുകിന്റെ കൂത്താടികളെ ഉറവിടത്തിൽ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കൂടാതെ കാനകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഹോട്ട്‌സ്‌പോട്ടുകളിൽ
പരിശോധന

കൊതുകിന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഉറവിടത്തിൽ തന്നെ കൊതുക് കൂത്താടികളെ നശിപ്പിക്കുന്ന നടപടികൾ നടത്തുന്നുണ്ട്. കൂടാതെ ഒരാഴ്ച്ച കൂടുമ്പോൾ പ്രദേശങ്ങളിൽ പരിശോധന നടത്തും. സാന്ദ്രത കുറയുന്നതിന് പരിശോധിച്ച് ലോ റിസ്‌ക് മേഖലെയാക്കി മാറുന്നത് വരെ പ്രതിരോധ പ്രവർത്തനങ്ങൾ നീണ്ടു നിൽക്കും.

കൊതുക് നശീകരണ പ്രവർ‌ത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൊതുക് ശല്യം കുറയ്ക്കാനായത്. താഴേക്കിടയിൽ നിന്നുള്ള പ്രവർത്തനങ്ങൾ ഒരുപരിധി വരെ സാന്ദ്രത കുറയ്ക്കാൻ സഹായിച്ചു. വരും ദിവസങ്ങളിലും പ്രവർത്തനങ്ങൾ തുടരും.

അബ്ദുൾ ജബ്ബാർ
സീനിയർ ബയോളജിസ്റ്റ്
വെക്‌ടർ കൺട്രോൾ യൂണിറ്റ്

നഗരത്തിലെ

ഹോട്ട്സ്‌പോട്ടുകൾ

കലൂർ പൊറ്റക്കുഴി
മട്ടാഞ്ചേരി
എളമക്കര
പൊന്നുരുന്നി
കലൂർ
തമ്മനം
വടുതല
പച്ചാളം
കതൃക്കടവ്
ഇൻഡോർ സ്‌റ്റേഡിയം
ദേവക്കുളങ്ങര
അയ്യപ്പൻകാവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MOSQUITO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.