കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഏലൂർ ഉദ്യോഗമണ്ഡലിലെ ഒക്ക്യൂപേഷണൽ ഹെൽത്ത് സെന്ററിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഒ. പി ക്ലിനിക് സി.എം.ഡി കിഷോർ റുംഗ്ത ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും ആശ്രിതർക്കും ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ്. സീനിയർ ഫിസിഷ്യൻ, ഡോ. പി.മോഹനൻ വാര്യർ, സീനിയർ മാനേജർ, സി.പി. രാജൻ, ഡെപ്യൂട്ടി മാനേജർ, നിഖിൽ, അസിസ്റ്റന്റ് മാനേജർ, രാജൻ, ഫാക്ടിലെ ഡയറക്ടർമാരായ അനുപം മിശ്ര, എസ്.ശക്തിമണി, എ.എസ് കേശവൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |