കൊച്ചി: പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മെഷിനറി എക്സിബിഷൻ ഐപ്ലക്സ് അങ്കമാലി അഡ്ലസ് സെന്ററിൽ നടക്കും.ഡിസംബർ മൂന്നിന് 10ന് ഉദ്ഘാടന സമ്മേളനത്തിൽ എ.ഐ.പി.എം.എ പ്രസിഡന്റ് കിഷോർ സമ്പത്ത്, പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് ജിജിത് ജോഷി, ചെറുകിട വ്യവസായ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, ജനറൽ സെക്രട്ടറി കെ.വി. ജോസഫ് എന്നിവർ പങ്കെടുക്കും. അഞ്ചിന് രാവിലെ 10ന് മന്ത്രി പി. രാജീവ് സമാപനം ഉദ്ഘാടനം ചെയ്യും. കെ.പി.എം.എ. പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് കെ.എം. ഖാലിദ്, സിപെറ്റ് കേരള ചാപ്റ്റർ മേധാവി രാജേഷ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |