തൃക്കാക്കര: വടുതല ബണ്ട് പൂർണ്ണമായി പൊളിച്ചുനീക്കാത്തതിൽ ദുരന്തനിവാരണ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പരിസ്ഥിതി സംരക്ഷണ സമതി കളക്ടേറ്റിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ മുൻ കൊച്ചി നഗരസഭ ടൗൺ പ്ളാനർ ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.എൻ പ്രതാപൻ അദ്ധ്യക്ഷനായി. കെ.ബിനു, ഏലൂർ ഗോപിനാഥ്, കെ.കെ.വാമലോചനൻ, കുരുവിളാ മാത്യൂസ്, കെ.എം.രാധാകൃഷ്ണൻ, ജയപ്രകാശ്, കെ.വി.ജോൺസൺ, പി.വി.ശശി, എം.കെ ശശിധരൻ പിള്ള, ഗോപകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |