കൊച്ചി: ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ മുമ്പിലെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ തീർത്ഥം വാങ്ങിയ ശേഷം താഴെക്കളഞ്ഞത് ഉചിതമായില്ലെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ പറഞ്ഞു. വിശ്വാസികളെ അപമാനിക്കുന്ന ദേവനിന്ദ കാട്ടിയയാൾ ദേവസ്വം മന്ത്രിയായി തുടരണോയെന്ന് ആലോചിക്കണം. വിശ്വാസമില്ലാത്തവർ ശ്രീകോവിലിനു മുമ്പിൽ പോകരുതായിരുന്നു. മന്ത്രി രാധാകൃഷ്ണന് വിശ്വാസി ആവാനും ആവാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളെ വേദനിപ്പിക്കാൻ സ്വന്തന്ത്ര്യമില്ല. തന്റെ രീതിയാണെന്ന അദ്ദേഹത്തിന്റെ വാദം പൊള്ളയാണ്. വിശ്വാസികളെ വേദനിപ്പിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്ന് കെ. ബാബു വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |