കൊച്ചി: മത്സ്യത്തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് കേരള പ്രദേശ് മത്സ്യതൊഴിലാളി സംഘം (ബി.എം.എസ്) നേതൃത്വത്തിൽ കേന്ദ്രമന്ത്രി ഡോ.എൽ. മുരുകന് സ്വീകരണവും മത്സ്യത്തൊഴിലാളി സംഗമവും 22ന് നടക്കും. വൈകിട്ട് 3.30ന് മുനമ്പം ഫിഷിംഗ് ഹാർബറിന് സമീപം നടക്കുന്ന സംഗമം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ എ.ഡി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. ബി.എം.എസ് ദക്ഷിണ ഭാരത ഓർഗനൈസിംഗ് സെക്രട്ടറി എസ്. ദുരൈരാജ്, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ചന്ദ്രശേഖരൻ, ഭാരതീയ മത്സ്യതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ജയപ്രകാശ്, ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |