നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗം നടത്തിയ പരിശോധനയിൽ 4.24 കിലോഗ്രാം അനധികൃത സ്വർണവുമായി രണ്ട് പേർ പിടിയിലായി. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ മണിവാസൻ, ബദറുദ്ദീൻ ഹുസൈൻ എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത സ്വർണത്തിന് 2.15 കോടി രൂപ വില വരും. പിടിയിലായ പ്രതികൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് പ്രത്യേക പോക്കറ്റ് ഉണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഇന്ന് പ്രതികളെ ഹാജരാക്കും. വിദേശത്ത് നിന്നും അനധികൃതമായി സ്വർണം കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |