കൊച്ചി: ചുമട്ടുതൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽസംരക്ഷണ ആത്മാഭിമാന സദസ് ഇന്ന് വൈകിട്ട് 4 ന് സി.ഐ.ടി. യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.എം. പി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി. യു എന്ന സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഐ.എൻ.ടി.യു. സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. എ.ഐ.ടി.യു. സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, അഡ്വ.എം.റഹ്മത്തുള്ള, സി.എൻ. മോഹനൻ, മുഹമ്മദ് ഷിയാസ്, കെ.ചന്ദ്രൻപിള്ള, അഡ്വ.കെ.പി. ഹരിദാസ്, കെ.കെ. ഇബ്രാഹിംകുട്ടി, എ.കെ. ഹഫീസ്, കെ.കെ. ജേക്കബ്, കരീംപാടത്തിക്കര എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |