ഫോർട്ട് കൊച്ചി: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. തൊഴിൽ -സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 9 ന് കറുത്തേടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ കെ. എൻ. ഉണ്ണികൃഷ്ണൻ എം. എൽ. എ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. അക്ഷയ, കോമൺസർവ്വീസ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എളംകുന്നപ്പുഴയിലെയും സമീപപഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്ക് രേഖകളുമായി നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |