SignIn
Kerala Kaumudi Online
Friday, 19 April 2024 3.08 PM IST

റേ ഭവന പദ്ധതി, രണ്ടാംഘട്ടം തുടങ്ങി

df

മട്ടാഞ്ചേരി: നഗരസഭ രണ്ടാം ഡിവിഷനിലെ ഭവനരഹിതർക്കായി ആരംഭിച്ച തുരുത്തി റേ ഭവന പദ്ധതിയുടെ രണ്ടാം ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 11 നിലകളിലായി 199 ഫ്ളാറ്റുകളാണ് ഇവിടെ നിർമിക്കുന്നത്. പദ്ധതിയുടെ ഒന്നാം ടവറിന്റെ നിർമാണം ദ്രുതഗതിയിൽ നടന്ന് വരികയാണ്. റേ പദ്ധതി പ്രകാരമാണ് നിർമാണം നടക്കുന്നതെങ്കിലും ഇപ്പോൾ കൊച്ചി സ്മാർട്ട് മിഷനും കൂടി പദ്ധതി നടത്തിപ്പിൽ പങ്കാളിയാണ്. 2013 ൽ നടത്തിയ സർവേയിൽ രണ്ടാം ഡിവിഷനിൽ 398 ഭവന രഹിതരുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.ഇവർക്ക് വീട് നിർമിച്ച് നൽകാൻ സ്ഥലം ഒരു തടസമായി.പിന്നീട് നഗരസഭയുടെ അധീനതയിലുള്ള ഒരേക്കറിൽ ഫ്ളാറ്റ് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.