കൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) ആഭിമുഖ്യത്തിൽ നാളെ (3) ലത്തീൻ കത്തോലിക്കാദിനം ആചരിക്കും. കേരളത്തിലെ ലത്തീൻ ഇടവകകളിലും സ്ഥാപനങ്ങളിലും കെ.ആർ.എൽ.സി.സിയുടെ പതാക ഉയർത്തും. ഇ.എസ്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഈമാസം 5ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ കെ.ആർ.എൽ.സി.സി അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ആമുഖസന്ദേശം നൽകും. സെക്രട്ടറി ജനറൽ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പഠനക്കളരി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |