SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 PM IST

10 രൂപാ ഊണിന് കൂട്ട് 30 രൂപാ ഫിഷ് ഫ്രൈ

fish

കൊച്ചി: കൊച്ചി​ കോർപ്പറേഷന്റെ പത്തു രൂപ ഉൗണിന്റെ കൂടെ നോൺവെജ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം സഫലമാകുന്നു. ഫിഷ് ഫ്രൈയിലൂടെ നോൺവെജ് വിഭവങ്ങളും വിളമ്പാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിൽ കഴിഞ്ഞ ദിവസം മുതലാണ് മീൻ ഫ്രൈ വിളമ്പി തുടങ്ങിയത്. ചൂര മത്സ്യമാണ് ഇപ്പോഴത്തെ താരം. ഒരു പീസിന് 30 രൂപയാണ് വില. ആദ്യ ദിവസം അഞ്ഞൂറു കഷ്ണം മീൻ രണ്ടു മണിക്കൂറിനുള്ളിൽ തീർന്നു. ഇന്നലെ 750 എണ്ണം വിറ്റു. അടുത്ത ആഴ്ച ആയിരമായി വർദ്ധിപ്പിക്കാനാണ് പരിപാടി. ഒരേ സമയം നൂറോളം മത്സ്യകഷ്ണങ്ങൾ വറക്കാൻ കഴിയുന്ന അത്യാധുനിക തവയിലാണ് പാചകം. എണ്ണ തീരെ കുറച്ചുമതിയെന്നതാണ് മേൻമ. സാമ്പാർ, രസം എന്നിവയ്ക്കെന്ന പോലെ ഫിഷ് മസാലയും ഇവിടെ തന്നെയാണ് തയ്യാറാക്കുന്നത്.

സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ മാത്രമല്ല പലവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്കെത്തുന്ന ഇടുക്കി, തൃശൂർ,കോട്ടയം തുടങ്ങിയ സമീപ ജില്ലക്കാരും പത്തു രൂപ ഉൗണിന്റെ രുചി അറിയാൻ ലിബ്രയിലേക്ക് എത്തുന്നുണ്ട്. ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിരക്ക് ഇനിയും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.

 പ്രഭാതഭക്ഷണം അടുത്തയാഴ്ച

അടുത്ത ആഴ്ച മുതൽ ജനകീയ ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം ലഭ്യമായി തുടങ്ങും. ട്രയൽ റൺ നടന്നുവരുന്നു. ഇഡ്ഡലി, സാമ്പാറാണ് ആദ്യം നൽകുക. ഉപ്പുമാവും പരിഗണനയിലുണ്ട്. നിരക്ക് തീരുമാനിച്ചിട്ടില്ല.

 തിരക്ക് തുടരുന്നു

രാവിലെ 11 മുതൽ ഇപ്പോൾ ഇവിടെ ഉച്ചഭക്ഷണം നൽകുന്നുണ്ട്. 10.30 നു തന്നെ ആവശ്യക്കാരെത്തും. വൈകിട്ട് നാലു വരെ ഭക്ഷണം ലഭിക്കും.തിരക്ക് കണക്കിലെടുത്ത് ഹോട്ടലിനോട് ചേർന്നുള്ള ഷീ ലോഡ്ജിൽ 150 ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. മേയർ എം.അനിൽകുമാറിന്റെ കന്നി ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചത്.

ദിവസം ശരാശരി വിൽക്കുന്ന ഊണിന്റെ എണ്ണം 3500

പാഴ്സൽ 2000

പാഴ്സലിന് അഞ്ചു രൂപ അധികം നൽകണം

ഞായറാഴ്ചകളിൽ 2600- 2800 വരെയാണ് വില്പന

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KITCHEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.