SignIn
Kerala Kaumudi Online
Friday, 19 April 2024 9.42 AM IST

ജോലി പഠിപ്പിക്കാൻ കുടുംബശ്രീ

skill

നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ പുനരാരംഭിക്കുന്നു

കൊച്ചി: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന സൗജന്യ നൈപുണ്യ പരിശീലന പരിപാടികൾ വീണ്ടും സജീവമാകുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് നിർത്തിവെച്ച പരിശീലനങ്ങൾ പുനരാരംഭിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന), ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എൻ.യു.എൽ.എം) ഇ.എസ്.ടി ആൻഡ് പി (എംപ്ലോയ്‌മെന്റ് ത്രൂ സ്കിൽ ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ്), റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉപ്പെടുത്തി, 10,000 യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന കേരള സ‌ർക്കാർ പദ്ധതി 'യുവകേരളം' എന്നീ മൂന്ന് പദ്ധതികളാണ് സൗജന്യ നൈപുണ്യ പരിശീലനത്തിന് കീഴിലുള്ളത്.

ഡി.ഡി.യു.ജി.കെ.വൈ
ഗ്രാമീണമേഖലയിലെ നിർദ്ധനരായ 18 മുതൽ 35 വയസുവരെയുള്ളവർക്കാണ് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി. സ്ത്രീകൾ, അംഗ പരിമിതർ, പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട ആദിവാസികൾ തുടങ്ങിയവർക്ക് 45 വയസുവരെ ഇളവുണ്ട്. പഠനോപകരണങ്ങളും യൂണിഫോമും റെസിഡൻഷ്യൽ രീതിയിലാണെങ്കിൽ താമസവും ഭക്ഷണവും സൗജന്യമാണ്. 177 പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജൻസികൾ വഴിയാണ് പരിശീലനം. പരിശീലനം പൂ‌ർത്തിയാക്കുന്നവർക്ക് എസ്.എസ്.സി (സെക്ടർ സ്‌കിൽ കൗൺസിൽ) സർട്ടിഫിക്കറ്റുമുണ്ട്. ടൂറിസം ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെൽത്ത്കെയർ, കൺസ്ട്രക്ഷൻ, ഐ.ടി.ഇ.എസ് (ഇൻഫർമേഷൻ ടെക്‌നോളജി ഇനേബിൾഡ് സർവീസസ്) തുടങ്ങി 26 മേഖലകളിലായി പരിശീലനം നേടാം. ഇതുവരെ 69,121 പേർ‌ പദ്ധതിയുടെ ഭാഗമായി. അതിൽ 56,670 പേർ പരിശീലനം പൂർത്തിയാക്കി. 42,681 പേർക്ക് വിദേശ രാജ്യങ്ങളിലടക്കം ജോലിയും ലഭിച്ചു.

യുവകേരള
ഗ്രാമീണ നഗര മേഖലകളിലെ 10,000 യുവതീയുവാക്കൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നല്കുന്നതിനാണ് കുടുംബശ്രീയുടെ തനത് പദ്ധതിയായ 'യുവകേരള'. 40 പരിശീലന ഏജൻസികളിലൂടെ ബാങ്കിംഗ്, ലോജിസ്റ്റിക്‌സ്, റീട്ടൈൽ, മീഡിയ ആൻഡ് എന്റർടെയ്‌ന്മെന്റ് തുടങ്ങിയ 14ഓളം മേഖലകളിലെ പരിശീലനം നേടാനാകും. ഇതുവരെ 2923 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 1276 പേർ പരിശീലനം പൂർത്തിയാക്കി. ഇതിൽ 937 പേർക്ക് ജോലി കിട്ടി.

എൻ.യു.എൽ.എം
എൻ.യു.എൽ.എം നഗരദരിദ്രരായ 18 മുതൽ 35 വയസു വരെയുള്ളവർക്കാണ് സൗജന്യ തൊഴിൽ പരിശീലനം നല്കുന്നത്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, കൺസ്ട്രക്ഷൻ, ക്യാപ്പിറ്റൽ, ഹെൽത്ത്, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ എട്ട് മേഖലകളിൽ അവസരമുണ്ട്. 28 സ്‌കിൽ ട്രെയിനിംഗ് പ്രൊവൈഡേഴ്‌സ് പരിശീലനത്തിനായുണ്ട്. ആകെ 20,983 കുട്ടികൾക്ക് പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയ 16,218 കുട്ടികളിൽ 10,601 പേർക്ക് ജോലിയും ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SKILL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.