SignIn
Kerala Kaumudi Online
Saturday, 20 April 2024 7.00 AM IST

എബിന്റെ വാട്‌സ്ആപ്പ് ക്വിസ് 600ലും നോട്ട് ഔട്ട് 

abn

പെരുമ്പാവൂർ: കൊവിഡ് കാലത്തെ വിരസത മാറ്റാൻ ആരംഭിച്ച വാട്‌സ്ആപ്പ് സ്റ്റാറ്റസ് ക്വിസ് അറുന്നൂറ് എപ്പിസോഡുകളും കടന്ന് വിജയകരമായി മുൻപോട്ട്. എറണാകുളം പെരുമ്പാവൂർ സ്വദേശിയും സഞ്ചാരിയും എഴുത്തുകാരനുമായ കെ.ഐ. എബിൻ ആണ് നൂതനമായ ക്വിസ് അവതരിപ്പിക്കുന്നത്.

2020 ഏപ്രിൽ ഒന്നിനാണ് എബിൻ ക്വിസ് ആരംഭിച്ചത്. ദിവസവും വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ ചോദ്യങ്ങൾ സ്റ്റാറ്റസിൽ ഇട്ടാണ് ക്വിസ് നടത്തുന്നത്. ചരിത്രം, ജനറൽ നോളജ്, കറന്റ് അഫയേഴ്സ്, ടൂറിസം, ജ്യോഗ്രഫി, സ്‌പോർട്‌സ്, പരിസ്ഥിതി, സിനിമ, ഫോട്ടോസ്, വീഡിയോ ക്ലിപ്പിംഗ് എന്നിവ ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം പോലും ചോദ്യങ്ങൾ മുടങ്ങിയിട്ടില്ല. ശരി ഉത്തരങ്ങൾ പിറ്റേ ദിവസം വൈകിട്ട് സ്റ്റാറ്റസിൽ ഇടും. സുഹൃത്തുക്കളും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേരാണ് ദിവസവും ക്വിസിൽ പങ്കെടുക്കുന്നത്. സ്‌പെഷ്യൽ എപ്പിസോഡുകളിൽ വിജയികളാക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്.

ക്വിസ് മാസ്റ്റർ കൂടിയായ എബിൻ അറിവും ആനന്ദവും പകരുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ക്വിസ് തുടങ്ങിയത്. അടുത്ത ലക്ഷ്യം ആയിരം എപ്പിസോഡുകൾ ആണെന്ന് എബിൻ പറഞ്ഞു. മലപ്പുറം രാമപുരം ജെംസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയും കൂടിയാണ് എബിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WHATSAPP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.