കാലടി: മദ്യം, മയക്കുമരുന്നിനെതിരെ കാലടി പഞ്ചായത്തിലെ 16-ാം വാർഡ് ജനകീയ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജനകീയ റാലി സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തേവർമഠം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി കുറ്റിലക്കര പറമ്പിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി ഉദ്ഘാടനം ചെയ്തു. ബേബി കാക്കശ്ശേരി അദ്ധ്യക്ഷനായി.എസ്.ഐ സി.ബി.ബിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ബി.സാബു, പി.ജെ.വർഗീസ്, പി.എൻ. അനിൽകുമാർ, സിജോ ചൊവ്വരാൻ, കെ.ഡി.ജോസഫ്, കെ. പി.പോളി, എം.ഒ.ആന്റണി, എം.കുട്ടപ്പൻ, സിജു പാറയിൽ, ജോജോ ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |