കളമശേരി: ബി.ജെ.പി.കളമശേരി മണ്ഡലം ഭാരവാഹികളെയും വിവിധ മോർച്ചകളുടെ പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര പ്രഖ്യാപിച്ചു. സി.ആർ.ബാബു, പി.പി.സുന്ദരൻ, ശ്രീകുമാർ,സീമ ബിജു (വൈസ് പ്രസിഡന്റുമാർ), സജീവ് പൂങ്കുടി, വസന്തൻ (ജനറൽ സെക്രട്ടറിമാർ), വി.എൻ.വാസുദേവൻ, എം.കലാധരൻ, ഗീത രാജു, സോജിയ ഷിബു, പ്രജില (സെക്രട്ടറിമാർ), പി.വി. വിനോദ് കുമാർ (ട്രഷറർ) എന്നിവരെയും പ്രസിഡന്റുമാരായി സിയോൺ (യുവമോർച്ച), വി.പി.രാജീവ് (കർഷക മോർച്ച), സോളമൻ (ന്യൂനപക്ഷ മോർച്ച), ലിബീഷ് (ഒ.ബി.സി. മോർച്ച), സംഗീത് (എസ്.സി മോർച്ച), അനിത കൃഷ്ണൻ (മഹിള മോർച്ച) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |