SignIn
Kerala Kaumudi Online
Friday, 19 April 2024 10.55 AM IST

ലഹരിയിൽ മുങ്ങി കേരളക്കര

df

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒഴുകുകയാണ് സിന്തറ്റിക്ക് ലഹരിമരുന്നുകൾ. തുച്ഛമായ അളവ് മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതും ലഹരി സംഘങ്ങൾ ഒറ്റിയാൽ മാത്രം. കൊച്ചിയാണ് ലഹരി ഹബ്ബെങ്കിലും ഗ്രാമങ്ങളിൽ പോലും യഥേഷ്ടം സിന്തറ്റിക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ട്. ന്യൂജൻ ലഹരികളുടെ കേരളത്തിലേക്കുള്ള വരവ് ഇങ്ങനെ:

 കഞ്ചാവ്

ആന്ധ്രയിലെ നക്സൽ കേന്ദ്രമായ പഡേരുവാണ് പ്രധാന കേന്ദ്രം. 100 കിലോഗ്രാമിന് മുകളിൽ മാത്രമാണ് ഇടപാട്. പ്രതിദിനം 1000-2000 കിലോ ഗ്രാം വരെ കടത്തുന്നു. മലയാളികളാണ് പ്രധാന ഇടനിലക്കാർ. കാർ, ട്രെയി​ൻ മാർഗമാണ് കടത്ത്.

 ഹെറോയിൻ

അഫ്ഗാനിസ്ഥാനാണ് ഹെറോയിൻ ഉറവി​ടം. കപ്പലുകളിലും വിമാനങ്ങളിലുമേറി​യാണ് വരവ്. ഗുജറാത്തി​ലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്ത ഹെറോയിൻ വന്നതും അഫ്ഗാനിൽ നിന്നാണ്. ശ്രീലങ്ക - രാമേശ്വരം വഴിയും ഇത് കേരളത്തി​ലേക്കെത്തുന്നു.

 എം.ഡി.എം.എ

ബംഗളൂരുവിലെ കുടുസു മുറികളിൽ ആഫ്രിക്കൻ പൗരന്മാരുടെ സഹായത്തോടെയാണ് എം.ഡി.എം.എ കുക്കിംഗ് ( നി‌ർമ്മാണത്തി​നെ ലഹരി സംഘങ്ങൾ ഇങ്ങ​നെയാണ് വി​ശേഷി​പ്പി​ക്കുക). ഗോവയിലും ഇത് നി‌ർബാധം നടക്കുന്നു. രണ്ടിടത്തും നിയന്ത്രണവും വില്പനയും മലയാളികളാണ്.

 മെത്താംഫെറ്രമിൻ

ഗോവയും ബംഗളൂരുവും തന്നെയാണ് മെത്താംഫെറ്രമി​ൻ കേന്ദ്രങ്ങൾ. ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്നുള്ള എഫ്രഡിൻ ഉപയോഗിച്ചാണ് മെത്ത് നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങളാണ് ഉപയോഗിക്കുക. ട്രെയിൻ, റോഡ് മാർഗമാണ് കടത്ത്.

 കൊക്കെയ്ൻ

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊറിയ‌ർവഴിയാണ് കൊക്കൈയ്ൻ വരവ്. ഡാർക്ക് വെബി​ലൂടെയാണ് ഇടപാട്. മയക്കുമരുന്നുകളിൽ മുന്തിയ ഇനമായ കൊക്കൈന് ആവശ്യക്കാ‌ർ ഏറെയാണ്.

 പിൽസ്

സ്ത്രീകൾ കൂടുതലായും ഉപയോഗിക്കുന്ന പിൽസ് ഡൽഹി , ഗുജറാത്ത് എന്നിവിടങ്ങളിൽ കൊണ്ടുവരും. മെത്താംഫെറ്രമിന്റെ ഗുളിക രൂപമാണിത്.

 എൽ.എസ്.ഡി സ്റ്രാമ്പ്

ഡാർക്ക് വെബ് വഴി വിദേശത്ത് നിന്ന് എത്തി​ക്കുന്നു. കേരളത്തിൽ യഥേഷ്ടം ഇപ്പോൾ ലഭ്യമാണ്. വി​ല കുറവായതി​നാലും നാക്കി​യടി​യി​ൽ വച്ച് സിംപി​ളായി​ ഉപയോഗി​ക്കാമെന്നതി​നാലും യുവാക്കൾക്ക് പ്രി​യം.

 ലഹരിവസ്തുക്കൾ : വില്പന വില

കഞ്ചാവ് (കി.ഗ്രാം) : 10,000-20,000

ഹെറോയിൻ (ഗ്രാം) : 8,000-10,000

എം.ഡി.എം.എ (ഗ്രാം) : 2,000-3,000

മെത്താംഫെറ്റമിൻ (ഗ്രാം) : 1,500-2,000

പിൽസ് (ഒന്ന് ) : 750-15,000

എൽ.എസ്.ഡി (ഒന്ന് ) : 500-750

 2021ൽ പിടിച്ചെടുത്തത് (സെപ്തംബർ വരെ)

കഞ്ചാവ് - 2500.4 കി.ഗ്രാം

എം.ഡി.എം.എ - 3,313.89 ഗ്രാം

മെത്ത് - 244.14 ഗ്രാം

ഹാഷിഷ് ഓയിൽ - 12.893 ഗ്രാം

ബ്രൗൺ ഷുഗർ - 73.99 ഗ്രാം

ഹെറോയിൻ -12.11 ഗ്രാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.