കൊച്ചി: ജില്ലയിൽ ഇന്നലെ 598 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 586 പേർക്കാണ് രോഗം. 508 പേർ രോഗമുക്തി നേടി. 5.45 ആണ് ടെസ്റ്ര് പോസിറ്രിവിറ്റി നിരക്ക്. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5628 ആണ്. ജില്ലയിൽ ഇന്നലെ 3983 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 434 ആദ്യ ഡോസും 3549 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 3952 ഡോസും 14 ഡോസ് കൊവാക്സിനും 17 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5295849 ഡോസ് വാക്സിനാണ് നൽകിയത്. 3017053 ആദ്യ ഡോസ് വാക്സിനും 2278796 സെക്കൻഡ് ഡോസ് വാക്സിനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |