കൊച്ചി: കൊച്ചി സിറ്റി ട്രാഫിക് പൊലീസിന് കനത്ത വെയിലിൽ നിന്ന് രക്ഷ നേടാൻ നൂതന സോളാർ കുടകൾ വിതരണം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോംഗ്റെ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദ്ദേശാനുസരണം കൊച്ചി ഇന്നർവീൽ ക്ലബ്ബിന്റെയും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടയുടെ മുകളിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് അതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ഫാനുമുണ്ടാവും. ആവശ്യാനുസരണം സോളാർ കുടയുടെ സ്ഥാനം മാറ്റുകയും ചെയ്യാം. കൊച്ചിയിൽ അഞ്ച് സ്ഥലങ്ങളിലായി സോളാർ കുടകൾ സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |