കൊച്ചി: നവജാത ശിശുരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ നാഷണൽ നിയോനേറ്റോളജി ഫോറം (എൻ.എൻ.എഫ്) രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാന ഘടകമായി കേരള ഘടകത്തെ തിരഞ്ഞെടുത്തു. ബംഗലുരുവിൽ സമാപിച്ച നാൽപതാമത് ദേശീയ സമ്മേളനത്തിൽ എൻ.എൻ.എഫ് ദേശീയ പ്രസിഡന്റ് ഡോ.രഞ്ചൻ കുമാർ പെജാവറിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ. നെൽബി ജോർജ് മാത്യു, എൻ.എൻ.എഫ് ഫെല്ലോഷിപ്പ് ജേതാവ് ഡോ.വി.സി. മനോജ്, ഡോ.വിഷ്ണു മോഹൻ, ഡോ.ബിനീഷ് ബാലചന്ദ്രൻ, ഡോ.നിഹാസ് നഹ, ഡോ. രാഹുൽ ഇല്ലിപറമ്പിൽ, ഡോ.എം.പി.ഷബീർ, ഡോ.അലക്സ് മാണി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |