മൂവാറ്റുപുഴ: മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമി, മൂവാറ്റുപുഴ അജു ഫൗണ്ടേഷനുമായി ചേർന്ന് കേരള ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ കുട്ടികൾക്കായി നടത്തുന്ന ചിത്രരചനാ കളരി ചൊവ്വാഴ്ച്ച തുടങ്ങും. ശില്പകലാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കലാകേന്ദ്രയിലും മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്കൂളിലുമാണ് പരിപാടികൾ. ചിത്രരചനാ കളരിയിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 40 കുട്ടികളും ശില്പകലാ ക്യാമ്പിൽ 18 ശില്പികളും പങ്കെടുക്കും. 28ന് രാവിലെ 9.30ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് .സതീഷ് ഉദ്ഘാടനം ചെയ്യും.30 ന് ചേരുന്ന സമാപന സമ്മേളനത്തിൽ കലാകേന്ദ്ര ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ശിവൻ പുരസ്കാരം ബോസ് കൃഷ്ണമാചാരിയ്ക്ക് മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി നൽകും. ക്യാമ്പ് 30ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |