SignIn
Kerala Kaumudi Online
Thursday, 18 April 2024 6.32 PM IST

പനോരമ സാഹിത്യോത്സവം ജനുവരി ഒന്ന് മുതൽ

book

കൊച്ചി: എഴുത്തുകാരുടെ ആഗോള സംഘടനയായ റൈറ്റേഴ്‌സ് ക്യാപ്പിറ്റൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവം ജനുവരി ഒന്നിന് ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ ഓൺലൈനിലാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. മലയാള കാവ്യസമ്മേളനം ഒന്നിന് വൈകിട്ട് ഏഴിന് നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്സ് ക്യാപ്പിറ്റൽ ചെയർമാൻ പ്രീത് നമ്പ്യാർ അദ്ധ്യക്ഷനാകും. സെക്രട്ടറി ജനറലും ഗ്രീക്ക് എഴുത്തുകാരിയുമായ ഐറിൻ ഡോറ കവാഡിയ, സംവിധായകൻ മധുപാൽ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ, ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ്, നടി മഞ്ജുവാര്യർ, നടൻ മുരളി ഗോപി, കവയിത്രി കെ.വി. സുമിത്ര എന്നിവർ പ്രസംഗിക്കും. തുടർന്ന് കവിയരങ്ങിൽ വി.എം. ഗിരിജ, സരിതമോഹന ഭാമ, മധുശങ്കർ മീനാക്ഷി, ഡോ. മനോജ് കുറൂർ, സെറീന, എം.എസ്. ബനേഷ് എന്നിവർ മലയാള കവിതകൾ അവതരിപ്പിക്കും. തത്സമയ വേദികളും മുൻകൂട്ടി റെക്കാർഡ് ചെയ്ത സദസുകളും സാഹിത്യോത്സവത്തിലുണ്ട്. വിവിധ രാജ്യങ്ങളിലെ എഴുത്തുകാർക്കൊപ്പം ഇന്ത്യൻ ഭാഷകളിലെ സാഹിത്യകാരന്മാരും പങ്കെടുക്കും. സാഹിത്യോത്സവം ആസ്വദിക്കാൻ : www.panoramafestival.org

50 രാജ്യങ്ങളിൽ സാന്നിദ്ധ്യം

കലാസാഹിത്യസൃഷ്ടികളിലൂടെ മാനുഷിക മൂല്യങ്ങൾ സമൂഹ മദ്ധ്യത്തിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റൈറ്റേഴ്‌സ് ക്യാപ്പിറ്റൽ ഫൗണ്ടേഷൻ 50 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

"ആധുനികകാലത്ത് വിസ്‌മൃതിയിലാകുന്ന ആദിഭൗതിക സാഹിത്യ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. വരുംതലമുറകൾക്കും ഗഹനമായ സാഹിത്യ ശാഖയെ പരിചയപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു."

പ്രീത് നമ്പ്യാർ

അദ്ധ്യക്ഷൻ

സംഘാടക സമിതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PANORAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.