കൊച്ചി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ 77,333 കുടുംബങ്ങൾക്ക് 29,89,105 തൊഴിൽ ദിനങ്ങൾ നൽകി. നവംബർ 30 വരെയാണ് ഇത്രയും തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്. ലേബർ ബഡ്ജറ്റിൽ 105.25 ശതമാനം നേട്ടം ജില്ല കൈവരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദീകരിച്ചത്.
പട്ടികജാതി കുടുംബങ്ങൾക്ക് 6,10,574 ഉം പട്ടികവർഗ കുടുംബങ്ങൾക്ക് 60,256 തൊഴിൽ ദിനങ്ങളും നൽകി. 90.84 ശതമാനം ദിനങ്ങളും വനിതകൾക്കാണ് നൽകിയത്.
പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പ്രകാരം വൈപ്പിൻ, മുളന്തുരുത്തി പദ്ധതികൾ പൂർത്തിയാക്കി. പാറക്കടവ്, പാമ്പാക്കുട പദ്ധതികൾ അടുത്ത മാർച്ച് 31 നകം പൂർത്തീകരിക്കും.
കാക്കനാട് പ്രിയദർശിനി ഹാളിൽ നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ല വികസന കോ ഓഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) അവലോകന യോഗത്തിൽ ചെയർമാൻ ഹൈബി ഈഡൻ എം.പി, എം.എൽ. എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദിശ മെമ്പർ സെക്രട്ടറി കൂടിയായ കളക്ടർ ജാഫർ മാലിക്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |