കൊച്ചി: ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ തപാൽ ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി 18നും 50 നുമിടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവരെ കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം. മുൻ ഇൻഷ്വറൻസ് ഏജന്റുമാർ , ആർ.ഡി. ഏജന്റ്, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. സീനിയർ സൂപ്രണ്ട് , ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ, 683101 എന്ന വിലാസത്തിൽ ജനുവരി നാലിനകം അപേക്ഷകൾ അയക്കണം. ഫോൺ: 9446420626, 0484 2620570
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |