കൊച്ചി: ജില്ലയിൽ ഇന്നലെ 419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 414 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 512 പേർ രോഗമുക്തി നേടി. 4.87 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 513 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3521 ആണ്. 17189 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1744 ആദ്യ ഡോസും, 15445 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 16410 ഡോസും, 761 ഡോസ് കോവാക്സിനും, 18 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5426375 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |