തൃപ്പൂണിത്തുറ: 71-ാമത് ഓൾ ഇന്ത്യാ പൂജാ നോക്കൗട്ട് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ആദ്യ സെമിഫൈനൽ ഇന്ന് നടക്കും. ഇന്നലെ പാലസ് ഓവൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിജയിച്ച സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബംഗളൂരുവും ആർ.കെ.എസ് ജോളി റോവേഴ്സ് കോയമ്പത്തൂരും തമ്മിലാണ് ആദ്യ സെമി ഫൈനൽ. ഇന്നലെനടന്ന മത്സരത്തിൽ സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബംഗളൂരു, കൊല്ലം പ്രതിഭ ക്രിക്കറ്റ് ക്ലബിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗളൂരു എതിർടീമിലെ എല്ലാവരെയും പുറത്താക്കി. മാൻ ഒഫ് ദ മാച്ച് ആയി ബംഗളൂരു ടീമിലെ തുഷാർസിംഗ് 123(90) തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |