SignIn
Kerala Kaumudi Online
Thursday, 25 April 2024 8.28 PM IST

നിധി പ്രയാസ്: അപേക്ഷ ക്ഷണിച്ചു

df

കൊച്ചി: ഹാർഡ്‌വെയർ മേഖലയിൽ നൂതനാശയങ്ങൾക്ക് ധനസഹായ പദ്ധതിയായ നിധി പ്രയാസിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകൾ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപവരെ ലഭിക്കുന്നതാണ് പദ്ധതി. ഹാർഡ്‌വെയർ മേഖലയിലുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

ഈ പദ്ധതിവഴി സഹായം ലഭിക്കാനാഗ്രഹിക്കുന്ന യുവസംരംഭകർ ജനുവരി 10ന് മുമ്പായി https://startupmission.kerala.gov.in/nidipravas എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പാണ് നിധി പ്രയാസ് പദ്ധതി നടപ്പാക്കുന്നത്. ധനസഹായം ലഭിച്ച് ഒന്നരവർഷത്തിനുള്ളിൽ മാതൃക തയ്യാറാക്കി നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STARTUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.