SignIn
Kerala Kaumudi Online
Friday, 19 April 2024 6.56 PM IST

ചിരിച്ചും കരഞ്ഞും കൊച്ചി......

fg

കൊച്ചി: മധുര പ്രതീക്ഷയുമായി പുതുപുത്തൻ വർഷമെത്തുന്നു. പോയ വർഷത്തിൽ കൊച്ചിക്ക് പറയാനേറെയുണ്ട്. തീരാനഷ്ടം നൽകി മറഞ്ഞു പോയവർ മുതൽ പുത്തൻ പ്രതീക്ഷകളുമായി കൊച്ചിയിലേക്ക് എത്തിയ പദ്ധതികൾ വരെ സമ്മാനിച്ചാണ് ഇക്കുറി 2021 പടിയിറങ്ങുന്നത്. തൃക്കാക്കരയെ വിട്ടുപിരിഞ്ഞു പോയ പി.ടി. തോമസിന്റെ വേർപാടാണ് കൊച്ചിയെ കണ്ണീരിലാഴ്ത്തിയത്.

 പത്തുരൂപ ഊണിന്റെ മാഹാത്മ്യം

നാടിനാകെ നന്മയുടെയും സ്‌നേഹത്തിന്റെ പൊതിച്ചോർ നൽകി കൊച്ചി കോർപറേഷന്റെ സമൃദ്ധി @ കൊച്ചി കഴിഞ്ഞ വർഷം കൈയടി നേടി. പത്തുരൂപയ്ക്ക് നാരങ്ങാവെള്ളം പോലും ലഭിക്കാത്ത കാലത്ത് സാമ്പാർ, തോരൻ, പപ്പടം, അച്ചാർ എന്നിവയോടുകൂടിയ കിടിലൻ ഊണ് എറണാകുളം നോർത്തിൽ കോർപറേഷൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിലും പദ്ധതി ഹിറ്റ്.

 ഐ.എൻ.എസ് വിക്രാന്ത്

തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കടൽയാത്രയ്ക്കിറങ്ങിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ 76 ശതമാനത്തിലധികം തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പൽ ആണ് വിക്രാന്ത്.

 ഉണർന്ന് ടൂറിസം

കൊവിഡിൽ നിന്നും ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടായത് നവംബറോടെയാണ്. വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തിത്തുടങ്ങി. ഒപ്പം കാരവൻ ടൂറിസം, കെ.എസ്.ആർ.ടി.സിയുടെ വിവിധ ടൂർ പാക്കേജ് പദ്ധതികൾ എന്നിവയെല്ലാം മേഖലയിൽ ശ്രദ്ധേയമായി. നീണ്ട 21 മാസങ്ങൾക്കുശേഷം ആദ്യമായി സെപ്തംബർ 22ന് ഒരു ആഡംബരക്കപ്പൽ കൊച്ചിയിലെത്തി.

 കുന്തമുനയായി പി.വി.എസ്

ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളിയായി പ്രവർത്തിച്ച കലൂർ പി.വി.എസ് ആശുപത്രിയാണ് പോയവർഷത്തിലെ താരം. പൂട്ടിക്കിടന്ന ആശുപത്രി സർക്കാർ ഏറ്റെടുത്ത് കൊവിഡ് അപ്പെക്‌സ് സെന്ററാക്കുകയായിരുന്നു. രാഷ്ട്രീയ, ജനകീയ, യുവജന സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെല്ലാം ദൗത്യത്തിൽ പങ്കുചേർന്നു. കൊവിഡ് വാക്‌സിനേഷനിലും കൊവിഡ് ചികിത്സയിലും മുന്നിൽ തന്നെയായിരുന്നു ആശുപത്രി സംഘം.

 പി.ടി എന്ന ജനനായകൻ

തൃക്കാക്കര എം.എൽ.എ ആയിരുന്ന പി.ടി. തോമസിന്റെ വിയോഗം 2021ന്റെ അവസാന കാലത്തിലെ നൊമ്പരമായി. 22ന് രാവിലെ 10.15ന് ആയിരുന്നു പി.ടിയുടെ വിടവാങ്ങൽ. കേരളക്കര കണ്ടിട്ടില്ലാത്ത യാത്രാമൊഴി രംഗങ്ങൾക്കാണ് പി.ടിയുടെ വിയോഗത്തിലൂടെ നഗരം സാക്ഷ്യം വഹിച്ചത്.

 ബാലാജി വിജയൻ

ഗാന്ധിനഗറിലെ ആവിപറക്കുന്ന ചായക്കടയിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് തന്റെ പ്രിയപത്നി മോഹനയ്‌ക്കൊപ്പം സഞ്ചരിച്ച കടവന്ത്ര ബാലാജി ടി ഷോപ് ഉടമ ബാലാജി വിജയൻ വിടപറഞ്ഞതും ഈ വർഷം തന്നെ. നവംബർ 19ന്. ചായക്കടയിൽ നിന്നുള്ള വരുമാനംകൊണ്ട് 16 വർഷങ്ങൾക്കിടെ ബാലാജിയും മോഹനയും സഞ്ചരിച്ചത് 26 രാജ്യങ്ങളിലേക്കാണ്.

 വിടപറഞ്ഞത് രണ്ട് കൗൺസിലർമാർ

കൊവിഡ് കാലത്ത് കൊച്ചി കോർപ്പറേഷന്റെ രണ്ട് കൗൺസിലർമാരും ജീവിതരംഗമൊഴിഞ്ഞു. ഗാന്ധിനഗർ കൗൺസിലറായ കെ.കെ.ശിവനും സൗത്ത് ഡിവിഷൻ കൗൺസിലർ മിനി മേനോനുമാണ് അകാലത്തിൽ പൊലിഞ്ഞത്. ഗാന്ധിനഗറിലെ ഉപതിരഞ്ഞെടുപ്പിൽ കെ.കെ.ശിവന്റെ ഭാര്യ ബിന്ദു ശിവൻ വിജയിക്കുകയും ചെയ്തു.

 കൊവിഡ് ഞെരുക്കിയ കച്ചവടം

2020ന്റെ അവസാനം എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അതിനെയെല്ലാം തകിടം മറിച്ച് ജനങ്ങളെ ഭീതിയിലാക്കുകയായിരുന്നു 2021. ഹോട്ടലുകൾ പലതും പൂട്ടി. ഉത്സവ സീസണുകളെല്ലാം കൊവിഡ് ഇല്ലാതാക്കി. ബ്രോഡ് വേയിലും മറ്റുമായി ഉണ്ടായിരുന്ന കച്ചവടക്കാർ വലിയ നഷ്ടത്തിലായി. ദുരിതപൂർണമായ 12 മാസങ്ങൾ കടന്നു പോകുമ്പോൾ 2022 ആരംഭത്തിലും രാത്രികാല കർഫ്യൂവിലൂടെ പുതുവർഷത്തെ വരവേൽക്കുകയാണ് കച്ചവടക്കാരും ജനങ്ങളും.

 തട്ടിപ്പിലും വെട്ടിപ്പിലും

കൊലയ്ക്കും മുന്നിൽ തന്നെ

കേരളത്തിൽ നടന്ന തട്ടിപ്പിലും വെട്ടിപ്പിലും കൊലപാതകങ്ങളിലും ജില്ല മുന്നിൽത്തന്നെയായിരുന്നു. കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത മോൻസൺ തട്ടിപ്പും, മോഡലുകളുടെ മരണവും കോതമംഗലത്ത് മാനസയെ വെടിവച്ചു കൊന്നതും ജില്ലയിൽ തന്നെ.

 കൊവിഡ് കൊണ്ടുപോയത്

5505 ജീവനുകൾ

ജില്ലയിൽ കൊവിഡ് കവർന്നെടുത്തത് 5505 പേരെയാണ്. കേരളത്തിൽ കൊവിഡ് മരണനിരക്കിൽ രണ്ടാം സ്ഥാനത്താണ് ജില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.