കൊച്ചി: ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേയുടെ ആശങ്കയകറ്റാൻ പൂണിത്തുറ വില്ലേജിൽ പൊതുജനങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി ഹാളിൽ ക്ലാസ് നടക്കും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും. പൂണിത്തുറ വില്ലേജ് നിവാസികളും കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുക്കണമെന്ന് റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഭൂവുടമകൾ വസ്തുവിന്റെ അതിരുകൾ കൃത്യമായി തെളിഞ്ഞു കാണുന്ന വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഡ്രോണിൽ നിന്ന് കാണാവുന്ന വിധത്തിൽ ചുടുകല്ല്, സിമന്റ് കല്ല്, പെയിന്റ് മാർക്ക് (മഞ്ഞ, ചുവപ്പ് ) എന്നിവ ഉപയോഗിച്ച് അതിർത്തികളിലെ ഒടിവുകൾ കൃത്യമായി അടയാളപ്പെടുത്തണം. ജനുവരി 12 നാണ് സർവ്വെ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |