മരട്: നഗരസഭയിലെ പതിനഞ്ചു വയസുമുതലുള്ളവർക്കായി കൊവിഡ് പ്രതിരോധ വാക്സിനേഷൻ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, മെഡിക്കൽ ഓഫീസർ ജീന, എച്ച്.എസ്. ഷാജു, എച്ച്.ഐ.ഹണി തോമസ്, എൽ.എച്ച്.എസ് മിനി എന്നിവർ സംസാരിച്ചു. കോവാക്സിൻ ആണ് കൗമാരപ്രായക്കാർക്ക് നൽകുന്നത്. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത് വാക്സിൻ സ്വീകരിക്കാം. ഒരുദിവസം 100 പേർക്കാണ് വാക്സിൻ നൽകുന്നത്. ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് 15 വയസുമുതൽ 18 വയസ്സ് വരെയുള്ളവർക്ക് വാക്സിൻ നൽകുന്നത്. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലായിരിക്കും വാക്സിൻ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |