കൊച്ചി: ലൂർദ്ദ് ഹോസ്പിറ്റലിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സർജറി (ഡി.ബി.എസ് ) സെന്ററിന്റെയും ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ് ക്ലിനിക്കിന്റെയും സെർവിക്കൽ ക്യാൻസർ ക്യാമ്പിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തും. ഡോ. ശ്രീറാം പ്രസാദ് ക്യാമ്പിന് നേതൃത്വം നൽകും. പാർക്കിൻസൺസ് രോഗം, ഡിസ്റ്റോണിയ, ടമർ ഡിസോർഡേഴ്സ്, ടിക് ഡിസോർഡേഴ്സ് തുടങ്ങിയ ചലന വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമായി ആവിഷ്ക്കരിച്ച ചികിത്സാ പ്രക്രിയയാണ് ഡി.ബി.എസ്. ലൂർദ്ദിൽ ഒരുവർഷമായി ഡി.ബി.എസ് ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. ക്യാമ്പ് ഇന്നുമുതൽ 15വരെ രാവിലെ 10 മുതൽ ഒന്ന് വരെയാണ് ക്യാമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |