കൊച്ചി: ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷന്റെ(സി.എച്ച്. എഫ്) ആഭിമുഖ്യത്തിലുള്ള കേരളത്തിലെ ആദ്യ മുലയൂട്ടൽ കേന്ദ്രം കൊച്ചിയിലെ വി.പി.എസ് ലേക്ക്ഷോർ ഹോസ്പിറ്റലിൽ തുറന്നു. സുനിൽ വർഗീസ്, രാജേന്ദ്ര പഥക്, ജുഗേന്ദർ സിംഗ് എന്നിവർ ചേർന്ന് 2010ൽ രൂപംകൊടുത്ത സി.എച്ച്.എഫിന് നിലവിൽ മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മുലയൂട്ടൽ സ്ഥലങ്ങളുണ്ട്. സുരക്ഷിതവും സൗകര്യപ്രദവുമായി മുലയൂട്ടുന്നതിനുള്ള അവസരം പൊതുയിടങ്ങളിൽ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അധികം വൈകാതെ രണ്ട് കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, ലിംഗസമത്വം, ആഹാരം, മനുഷ്യാവകാശങ്ങൾ തുടങ്ങി വിവിധ മേഖലകളിലും ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |