കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.പ്രശാന്ത് പാലക്കപ്പിള്ളിയെ കുറിച്ചുള്ള സ്മരണിക 'പ്രശാന്ത സുന്ദരം' പ്രകാശനം ചെയ്തു. ഹൈബി ഈഡൻ എം.പിയും സി.എം.ഐ സന്യാസസഭ പ്രയോർ ജനറൽ ഫാ.തോമസ് ചാത്തൻപറമ്പിലും ചേർന്നാണ് സ്മരണിക പ്രകാശനം ചെയ്തത്. നന്നായി പഠിക്കുക മാത്രമല്ല, സാമൂഹ്യ ബോധമുള്ള പൗരന്മാരായി വേണം വിദ്യാർത്ഥികൾ കോളേജിൽ നിന്ന് പടിയിറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ് പ്രശാന്ത് അച്ചനെന്ന് ഹൈബി പറഞ്ഞു. കോളേജ് മാനേജർ ഫാ. പൗലോസ് കിടങ്ങൻ, പ്രിൻസിപ്പൽ ഫാ.ജോസ് ജോൺ, മുൻ ജസ്റ്റിസ് എബ്രഹാം മാത്യു, മുൻ മന്ത്രി കെ.വി.തോമസ്, മുൻ മേയർ സൗമിനി ജെയിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |