പറവൂർ: കേൾക്കുന്നതും വായിക്കുന്നതും മനസിൽ പതിപ്പിച്ച് ക്രമം തെറ്റാതെ പറയുന്ന രണ്ടാം ക്ളാസുകാരിയായ വേദിക ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടി. രസതന്ത്രത്തിലെ നൂറ് മൂലകങ്ങളുടെ പേരുകൾ, ഇന്ത്യയിലെ മുൻ പ്രധാനമന്ത്രിമാർ, കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ ഇവയെല്ലാം ക്രമം തെറ്റാതെ വേദിക പറയും. വാട്ടർ അതോറിറ്റി ജീവനക്കാരനായ തുരുത്തിപ്പുറം കുണ്ടോട്ടിൽ വിമലിന്റെയും വീട്ടമ്മയായ ദിവ്യയുടെയും ഏക മകളാണ് വേദിക. ലോക് ഡൗൺ കാലത്താണ് വേദികയിലെ കഴിവ് അമ്മ തിരിച്ചറിയുന്നത്. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനും, അടുക്കും ചിട്ടയോടെ തിരിച്ചു പറയാനും വേദികയ്ക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |